കോട്ടയം: ഇറഞ്ഞാലില്‍ വാടകവീടിന് തീപിടിച്ച് വീട് നിര്‍മാണ കോണ്‍ട്രാക്ടറായ തമിഴ്‌നാട് സ്വദേശി ശേഖര്‍ (45) വെന്തുമരിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വീടിന് തീപിടിച്ചത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ശേഖറെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ശേഖറിന്റെ ബൈക്കും സ്‌കോര്‍പ്പിയോ കാറും സ്റ്റാര്‍ട്ടാക്കിയ നിലയിലായിരുന്നു. മദ്യപാനിയായ ശേഖറും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചക്കും വഴക്കുണ്ടായതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വസതിയിലേക്ക് പോയിരുന്നു.
വര്‍ഷങ്ങളായി റാന്നിയില്‍ താമസിച്ചിരുന്ന ഇയാള്‍ ഏതാനും നാളുകളായി ഇറഞ്ഞാലിലാണ് താമസം. പ്രദേശത്തെ വിവിധ വീടുകളുടെ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.
Content Highlights:
A building contractor died after a rented house caught fire in Kottayam. Fire force officials arrived at the scene and extinguished the flames. Authorities discovered a car and a motorcycle kept turned on inside the premises, prompting a detailed police investigation into the incident.


