Mon. Nov 23rd, 2026

കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളജ് ഡിഗ്രി വിദ്യാര്‍ഥി തോട്ടുവ നായരുമലയില്‍ സോളമന്‍ (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.

കിണറിന്റെ സമീപത്ത് നിന്നിരുന്ന സോളമന്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഉടന്‍ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.