Wed. Aug 26th, 2026

തൃശൂര്‍: പലചരക്കു കട നടത്തുന്ന സ്ത്രീയെ ആക്രമിച്ച് മുക്കാല്‍ പവന്‍ സ്വര്‍ണമാല കവര്‍ന്നു രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. എമ്മാട് കാരേപ്പറമ്പില്‍ വീട്ടില്‍ സനോജ് കെ ഫസല്‍ (34), കഴുവിലങ്ങ് മാടത്തിങ്കല്‍ വീട്ടില്‍ ഫാസിന്‍ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്.

പെരിഞ്ഞനം സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. 16ന് വൈകീട്ട് 5.20 ഓടെ സ്‌കൂട്ടറിലെത്തിയ പ്രതികളില്‍ ഒരാള്‍ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ച ജ്യോതിയെ പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സനോജ് മതിലകം പോലീസ് സ്റ്റേഷനില്‍ 2024 വര്‍ഷത്തില്‍ ഒരു അടിപിടികേസിലെ പ്രതിയാണ്.

കൈപ്പമംഗലം പോലീസും തൃശൂര്‍ റൂറല്‍ ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാടുങ്ങല്ലൂര്‍ ഡിവൈ എസ് പി ആര്‍ രതീഷ് കുമാര്‍, കൈപ്പമംഗലം സബ് ഇന്‍സ്പെക്ടര്‍മാരായ കെ രഞ്ജിത്ത്, ടി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത് ചന്ദ്രന്‍ എ സി, ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ ആര്‍ . കൃഷ്ണ, കെ സി ബിജു, നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



 

Leave a Reply