Fri. Aug 21st, 2026

മലയാള സിനിമയിൽ ആക്ഷൻ ജോണറിലുണ്ടാകുന്ന പുതിയ പരീക്ഷണങ്ങളുടെ നിരയിലേക്ക് എത്തുന്ന ചിത്രമാണ് ജിനു എബ്രഹാമിന്റെ തിരക്കഥയിൽ പൃഥ്വിരാജ് നായകനായെത്തിയ ‘ഖലീഫ’. ഗംഭീര സംഘട്ടന രംഗങ്ങളും ചെയ്‌സ് സീക്വൻസുകളും വമ്പൻ ലൊക്കേഷനുകളും കൊണ്ട് സമ്പന്നമായ ഈ ചിത്രം തിയേറ്ററുകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു മാസ് എന്റർടെയ്നറാണ്.

സ്വർണക്കടത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് കൊടുവള്ളിയിലെ സാധാരണക്കാരനായ ആമിർ അലി എങ്ങനെ ഈ ലോകത്തിലേക്ക് എത്തിപ്പെടുന്നുവെന്നും, അയാളുടെ ജീവിതത്തിലുണ്ടാകുന്ന വളർച്ചയും വീഴ്ചകളും തിരിച്ചുവരവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. യാതൊരു ബോറടിയുമില്ലാതെ, ഫ്ലാഷ്ബാക്കുകളിലൂടെയും വേഗതയേറിയ അവതരണത്തിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഏറ്റവും കൂടുതൽ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമാണിത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘട്ടന രംഗങ്ങളും പൃഥ്വിരാജിന്റെ സ്റ്റൈലിഷ് പ്രകടനവും സിനിമയുടെ ഹൈലൈറ്റാണ്. ഒപ്പം ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ജോമോൻ ടി. ജോണിന്റെ ക്യാമറയും ചിത്രത്തിന്റെ ദൃശ്യാനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ഏറെ ശ്രദ്ധേയമാണ്.

സ്വർണക്കടത്തിന് പിന്നിലെ ഗൂഢതന്ത്രങ്ങളും അത് മനുഷ്യനെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും ചിത്രം കാണിച്ചുതരുന്നുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ ലുക്കുകളിലൊന്നാണ് ചിത്രത്തിലുള്ളത്. സഞ്ജു ശിവ്റാം, നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ, ശിവജിത്ത് പദ്മനാഭൻ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, മാളവിക ശർമ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സിനിമയുടെ ക്ലൈമാക്സിനോട് അടുത്ത് വരുന്ന ഒരു കാമിയോ റോൾ തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്നതാണ്. മാസ് ഡയലോഗുകളും ഗംഭീര ആക്ഷൻ രംഗങ്ങളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തികച്ചും ആസ്വദിക്കാൻ കഴിയുന്ന ഒരു വിരുന്നാണ് ‘ഖലീഫ’.



 

Leave a Reply