Wed. Sep 23rd, 2026

കൊച്ചി: പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം തനിക്ക് വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത വലിയ ധൈര്യത്തിന്റെ പേരായിരുന്നു സലിം കുമാർ എന്ന് കെ.സി. വേണുഗോപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയാണ് അദ്ദേഹം ജീവിച്ചതെന്നും, തിരഞ്ഞെടുപ്പ് കാലങ്ങളിൽ കോൺഗ്രസിനായി സജീവമായി ഓടിനടന്ന് പ്രചാരണം നടത്തിയ സലിം കുമാർ തങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.