Sun. Jul 26th, 2026

സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ കാണാതായ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ യുവാവിനെ കിണറില്‍ നിന്ന് കണ്ടെത്തിയത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂല്‍പ്പുഴ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.