Sat. Nov 14th, 2026

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഏപ്രിൽ 7 മുതൽ ഹർജികളിൽ വിശദമായ വാദം കേൾക്കൽ ആരംഭിക്കും.

ജസ്റ്റിസ് ബി.വി. നാഗരത്‌ന (ബെഞ്ചിലെ ഏക വനിതാ അംഗം) എം.എം. സുന്ദരേഷ്, എ. അമാനുള്ള , അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും. യുവതീ പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു.