✍️ പ്രൊഫ: ടി ബി വിജയകുമാർ (അഖില കേരള എഴുത്തച്ഛൻ സമാജം)
1931 ൽ ഇന്ത്യയിലെ ഭരണ മാറ്റത്തെ കറിച്ച് ചർച്ച ചെയ്യുന്നതിനായി ലണ്ടനിൽ വെച്ച് വിളിച്ചുചേർത്ത ഒന്നാമത്തെ വട്ടമേശ സമ്മേളനത്തിൽ വച്ച് തന്നെ ഡോക്ടർ ബാബാസാഹിബ് അംബേദ്കർ സുപ്രധാനമായ ഒരു മുന്നറിയിപ്പ് ബന്ധപ്പെട്ട എല്ലാവർക്കും നൽകുകയുണ്ടായി. ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാവുകയാണെങ്കിൽ എല്ലാ അധികാരങ്ങളും അവകാശങ്ങളും സവർണ്ണ സമ്പന്ന ഒളിഗാർക്കി ജാതികൾക്ക് മാത്രം നൽകരുതെന്നും അത് ഇന്ത്യയിലെ എല്ലാ സമുദായങ്ങൾക്കും ജനസംഖ്യ ആനുപാതികമായി അവകാശങ്ങൾ അധികാരങ്ങളും വീതിച്ചു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം ഉപയോഗിച്ച പദമാണ് ഒളിഗാർക്കി. ഒരാളുടെ ഏകാധിപത്യ ഭരണത്തിന് മോണാർക്കി എന്ന് പറയും. രണ്ടുപേരുടെ ഏകാധിപത്യ ഭരണത്തിന് ഡയാർക്കിഎന്ന് പറയുഠ. രണ്ടോ അതിൽ കൂടുതൽ ജാതിക്കാരുടെ ഭരണത്തിന് ഒളിഗാർക്കി ഭരണം എന്ന് പറയും. ഡോക്ടർ അംബേദ്കർ പ്രവചിച്ചതുപോലെ അല്ലെങ്കിൽ ഭയപ്പെട്ടത് പോലെ 1947 ശേഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സവർണ്ണ ഒളിഗാർക്കി ഭരണമാണ് നിലവിൽ വന്നത്. ഇന്നും ആ നില തുടരുന്നു. ഷുഗർ രസതന്ത്രത്തിൽ നിന്നും വരുന്ന ഒരു വാക്കാണ് ഒളിഗാർക്കി എന്നത്.
കേന്ദ്രത്തിൽ ബ്രാഹ്മണർ ബനിയ, ക്ഷത്രിയ, കായസ്ഥ് (ശൂദ്ര) നാലു ഒളിഗാർക്കി ജാതിക്കാരുടെ ഭരണമാണ് അന്നും ഇന്നും നടക്കുന്നത്. കേരളത്തിൽ രണ്ട് ജാതിക്കാരുടെയും അവരുടെ മക്കൾ ആണെന്ന് അവകാശപ്പെടുന്ന വേറൊരു ജാതിക്കാരുടെയും ഒളിഗാർക്കി ഭരണമാണ് അന്നും ഇന്നും നടക്കുന്നത്, കേരളത്തിലും കേന്ദ്രത്തിലും പാർട്ടികളും മുന്നണികളും മാറിയാലും ഇതുതന്നെയാണ് അവസ്ഥ. നമുക്ക് വേണ്ടത് എല്ലാ സമുദായങ്ങൾക്കും ജനസംഖ്യ ആനുപാതികമായി അധികാരങ്ങളും അവകാശങ്ങളും നൽകുന്ന പ്രാതിനിധ്യജനാധിപത്യ(Representative democracy )മാണ് വേണ്ടത്. അതിന് ആവശ്യമായ വകുപ്പുകളും വകുപ്പുകളും ചട്ടങ്ങളും നമ്മുടെ ഭരണഘടനയിൽ ഉണ്ടെങ്കിലും അതൊക്കെ നടപ്പാക്കാൻ ഭരണ ജാതികളായ ഒളിഗാർക്കികൾ ശ്രദ്ധിക്കാറില്ല. പ്രാതിനിധ്യ ജനാധിപത്യത്തിന് പകരമായി ഇന്ത്യയിൽ ഉള്ളത് ഇലക്ട്രൽ ഓട്ടോക്രസിയാണ്(Electroll autocracy ).
കേരളത്തിൽ രണ്ട് ‘സമുദായ ഉടമസ്ഥന്മാർ’ എന്ന് സ്വയം അവകാശപ്പെടുന്ന രണ്ടു നേതാക്കളാണ് പെരുന്ന സുകുമാരൻ നായരും, വെള്ളാപ്പള്ളി നടേശനും. ഈ രണ്ടു ‘ഉടമസ്ഥന്മാർ’ക്കും അവരുടെ സമുദായത്തിന്റെ വോട്ട് നിയന്ത്രിക്കുന്നതിൽ യഥാർത്ഥത്തിൽ ഒരു പങ്കുമില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ എല്ലാം നാം ഇത് കണ്ടതാണ്. ഈഴവ സമുദായത്തിന്റെ വോട്ട് നിയന്ത്രിക്കുന്നത് വെള്ളാപ്പള്ളി നടേശനല്ല! നായർ സമുദായത്തിന്റെ വോട്ട് നിയന്ത്രിക്കുന്നത് സുകുമാരൻ നായർ അല്ല!
കേരളത്തിൽ നായന്മാർ ബഹുഭൂരിപക്ഷവും ആർഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. സുകുമാരൻ നായരും അക്കൂട്ടത്തിൽ പെട്ടതാണ്. പക്ഷേ സുകുമാരൻ നായർക്ക് കേരളത്തിലെ നായന്മാരുടെ വോട്ടുകൾ നാഗപൂരിൽ നിന്ന് നിയന്ത്രിക്കുന്നത് ഇഷ്ടമില്ല. നായന്മാരുടെ വോട്ടിന്റെ നിയന്ത്രണം പെരുന്നയിൽ നിന്നാകണം എന്നാണ് സുകുമാരൻ നായരുടെ താൽപര്യം. ഇത് എൻഎസ്എസിന്റെ സംഘടനാ താൽപര്യം കൊണ്ടല്ല. സുകുമാരൻ നായരുടെസ്വാർത്ഥ താല്പപര്യം മൂലം മാത്രമാണ്.
എൻഎസ്സ് എസ്സിനെ നാഗപ്പൂരിൽ നിന്ന് നിയന്ത്രിച്ചാൽ അന്നു സുകുമാരൻ നായരുടെ സെക്രട്ടറി പദവി തെറിക്കും! പിന്നീട് സെക്രട്ടറി ആയി വരുന്നത് ഒരു സാക്ഷാൽ ബി.ജെ പി നായരായിരിക്കും! അതിൻറെ കാര്യം കൂടുതൽ വിശദീകരിക്കുന്നില്ല. ഇതിൻറെ എല്ലാ കാര്യങ്ങളും പൊതു മണ്ഡലത്തിൽ ശക്തിയായി ഉണ്ട്. വെള്ളാപ്പള്ളിയുടെ സ്വാധീനം ഇതിനേക്കാൾ മോശമാണ്. പിന്നോക്ക സമുദായങ്ങളിൽ ഇടതുപക്ഷ സ്വാധീനം വളരെ ശക്തമാണ്. ഈഴവരിൽ പ്രത്യേകിച്ചും. വെള്ളാപ്പള്ളിയുടെ പിന്തുണ കൊണ്ട് ഇടതുപക്ഷത്തിന് ഒരു വോട്ടും കൂടുതൽ ലഭിക്കാൻ ഇടയില്ല. മാത്രമല്ല വെള്ളാപ്പള്ളിയുടെ പിന്തുണ ഇടതുപക്ഷത്തിന് കൂടുതൽ ദോഷം ചെയ്യും. ഇത് ഇതുതന്നെയാണ് ഈ രണ്ടു ‘ഉടമസ്ഥന്റെയും’ നില. സ്വയം നിയമിതരായ ഈ ‘സമുദായ ഉടമസ്ഥന്മാർ’ക്ക് ഓരോ നിയോജകമണ്ഡലത്തിലും ഉള്ള പിന്തുണ യുടെ ചുരുങ്ങിയത് 10 ഇരട്ടിയെങ്കിലും ഇവർക്ക് എതിരായ വോട്ടർമാരുണ്ട്. അതുകൊണ്ട് ഇവരുടെ പിന്തുണ യഥാർത്ഥത്തിൽ ഒരു പൊല്ലാപ്പാണ്!

കേരളത്തിലെ നായർ നസ്രാണി ഒളിഗാർക്കി മാധ്യ മങ്ങൾ ഇതൊക്കെ മറച്ചുവയ്ക്കുകയാണ്! കേരളത്തിലെ ശൂദ്രന്മാർ 98% വോട്ട് ചെയ്യുന്നത് ബിജെപിക്കോ കോൺഗ്രസിനോ ആണ്. ഇടതുപക്ഷ നായർ നേതാക്കളും അവരുടെ ഭാര്യമാരും ഇതര കുടുംബാംഗങ്ങളും മാത്രമേ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളൂ. ഇതിൽ നേരിയ ഒരു മാറ്റം വരുത്താൻ സുകുമാരൻ നായരുടെ പിന്തുണകൊണ്ട് കഴിഞ്ഞേക്കാം. പക്ഷേ വിരുദ്ധ വോട്ടുകളുടെ സ്വാധീനം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ അറിയുകയുള്ളൂ!
കോൺഗ്രസിന്റെ അവസ്ഥ നമുക്ക് പ്രത്യേകിച്ച് ഒന്ന് പരിശോധിച്ചു നോക്കാം. കേ രളത്തിൽ നായർ നസ്രാണി ഒളിഗാർക്കി രാഷ്ട്രീയം ശക്തി പ്രാപിച്ചത് വിമോചന സമരത്തിലൂടെയാണ്. അതേസമയം ഇടതുപക്ഷം ശക്തി പ്രാപിച്ചത് ഈ നായർ നസ്രാണി ഒള ഗാർക്കി രാഷ്ട്രീയത്തിന് എതിരായി പോരടിച്ചതു കൊണ്ടാണ്.
വിധിവൈപരീത്യം എന്നേ പറയാവൂ, ഇടതുമുന്നണിയുടെയും കോൺഗ്രസ് മുന്നണിയുടെയും നിയന്ത്രണം ബിജെപിയുടെ കാര്യം പറയാനുമില്ല ഒളിഗാർക്കി ജാതിക്കാരുടെ കൈകളിലാണ്. ഈ അവസ്ഥ കൊണ്ട് കേരളീയ സമൂഹത്തിൻറെ വളർച്ച മുരടിപ്പിച്ചു സംസ്ഥാനത്തിന്റെ യഥാർത്ഥ വികസനത്തിന്റെ നട്ടെല്ലൊടിക്കുന്നു!
കേരളത്തിൽ കോൺഗ്രസ് നായർ നസ്രാണി നേതൃത്വ പാർട്ടിയായിഅതു അധപതിച്ചു! പക്ഷേ ഭരണം ലഭിക്കണമെങ്കിൽ മുസ്ലിം സമൂഹത്തിൻറെ പൂർണമായ പിന്തുണയും ദളിത് ക്രൈസ്തവരുടെയും ലത്തിൻ ക്രൈ സ്തവരുടേയും പിന്തുണ കൂടിയും വേണം. അവർക്കൊന്നും അവകാശപ്പെട്ട അധികാരങ്ങൾ നൽകാറില്ല. മുസ്ലിം ലീഗ് കോൺഗ്രസ്സ് മുന്നണി യുടെ ഭാഗമാണെങ്കിലും കേരളത്തിലെ കോൺഗ്രസ് ക്ഷുദ്ര ഒളിഗാർക്കി നേതാക്കൾ ബഹുഭൂരിപക്ഷവും ഇസ്ലാമോ ഫോബിക് ആണ്. കേരളത്തിൽ ഇസ്ലാമോഫോബിയയുടെ ആചാര്യൻ ഈ എം എസ് നമ്പൂതിരിപ്പാടാണ്. കോൺഗ്രസിൻറെ നേതൃത്വത്തിൽ ദളിത് പിന്നോക്ക സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകിയാൽ മാത്രമേ കേരളത്തിൽ കോൺഗ്രസ് ശക്തി പ്രാപിക്കുകയുള്ളൂ.
ഈ കുപ്രസിദ്ധ ‘സമുദായ ഉടമസ്ഥന്മാർ’ ഇടതുപക്ഷത്തിന് പിന്തുണ നൽകുന്ന സാഹചര്യത്തിൽ കോൺഗ്രസി ന് ഈ ചീഞ്ഞളിഞ്ഞ സാമൂഹ്യവിരുദ്ധമായ ഒളിഗാർക്കി രാഷ്ട്രീയത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് മോചനം നേടാൻ പറ്റിയ അവസരമാണ്. എങ്കിൽ മാത്രമേ കോൺഗ്രസിന് കേരളത്തിൽ ഭാവിയുള്ളൂ. അല്ലാത്തപക്ഷം കോൺഗ്രസ് അണികൾ ബിജെപിയിൽ എത്തിച്ചേരും!
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് തലയിൽ ആൾപ്പാർപ്പ് ഉണ്ടെങ്കിൽ ഇത് വളരെ വേഗത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. കോൺഗ്രസ് നേതാക്കൾ ഈ കുപ്രസിദ്ധ ഉടമസ്ഥന്മാരെ അവഗണിച്ചു മുന്നേറണം. അതിനായി ദലിത് പിന്നോക്ക സമുദായങ്ങൾക്കും മുസ്ലിംങ്ങൾക്കും മതിയായ പ്രാതിനിധ്യം പാർട്ടിയുടെ സമസ്ത മേഖലകളിലും നൽകണം! അതിന് ഈ ഷുദ്ര ശുദ്രനേതാക്കൾ തയ്യാറാവുമോ?
ഉള്ളവരെ തന്നെ ഒഴിവാക്കുക ഒഴിവാക്കുന്ന പ്രവണതയാണ് കാണുന്നത്! രാഹുൽ ഗാന്ധി ശക്തമായി ഇടപെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. നേതാക്കൾ പെരുന്ന പോപ്പിന്റെ കാലു പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ കിട്ടാൻ പാടുപെട്ടുകൊണ്ടിരിക്കുകയാണ്! വിനാശകാലേ വിപരീത ബുദ്ധി!കോൺഗ്രസിന് കൈവന്നിരിക്കുന്ന ഈ സുവർണ്ണാവസരം വേണ്ടത്ര ഉപയോഗിക്കുമോ എന്ന് കണ്ടു തന്നെ അറിയണം!
ഇക്കാര്യത്തിൽ കേരളത്തിലെ മുസ്ലിം ലീഗും ഇതര മുസ്ലിം സംഘടനകളും ഒരു വലിയ പങ്കുവയ്ക്കാനുണ്ട്. കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളിൽ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ബഹു ഭൂരിപക്ഷവും സവർണ്ണ ജാതികളിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണ്. എന്നാൽ മുസ്ലിം ജനസമാന്യം 90% വും അല്ലെങ്കിൽ 95 ശതമാനവും അവർണ്ണ സമുദായങ്ങളിൽ നിന്ന് വരുന്നവരാണ്. പക്ഷേ അവർക്ക് നേതൃത്വത്തിൽ പങ്കാളിത്തമില്ല! ഇത് മുസ്ലിം സമുദായത്തിന്റെ ദുരന്തത്തിന് വഴിവെക്കുന്നുണ്ട്. ഇപ്പോഴത്തെ മുസ്ലിം നേതൃത്വം എല്ലാവരും സവർണരുമായിട്ട് ഐക്യപ്പെടാനാണ് പലപ്പോഴും ശ്രമിക്കുന്നത്! ഇവരുടെ മാധ്യമങ്ങളെല്ലാം നിയന്ത്രിക്കുന്നത് സവർണ്ണരാണ്. മീഡിയവൺ ചാനലിനെ നിയന്ത്രിക്കുന്നത് ഒരു രാവണേശ്വരം നായരാണ്. മുസ്ലിം സവർണ്ണ നേതാക്കൾ പലപ്പോഴും കാണിക്കുന്ന ദളിത് പിന്നോക്ക പ്രേമം വാക്കുകളിൽ മാത്രം ഒതുങ്ങുന്നു!
പക്ഷേ മുസ്ലിം ജനസമാന്യത്തിൽ 90% വും ദളിത് പിന്നോക്ക ജനവിഭാഗങ്ങളുമായി ഐക്യപ്പെടാൻ ആണ് താൽപര്യപ്പെടുന്നത്. എല്ലാ മുസ്ലിം മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളും കരുതിക്കൂട്ടിയുള്ള ഒരു നയം മാറ്റത്തിന് സ്വയം തയ്യാറാകണം. എങ്കിൽ മാത്രമേ മുസ്ലിം സമുദായത്തിന് കേരളത്തിൽ നിലനിൽപ്പുള്ളൂ! മുസ്ലിം സമുദായങ്ങളും നേതാക്കളും വിശിഷ്യാ നേതാക്കൾ നയമാറ്റത്തിലും കോൺഗ്രസുകാരെ നയം മാറ്റത്തിന് പ്രേരിപ്പിക്കുകയും വേണം! ഇതിന് അവർക്ക് കഴിയുമോ? കോൺഗ്രസ് സ്വയം തിരുത്തുമോ? ഇത് ഒരു മില്യൺ ഡോളർ ചോദ്യമാണ്!!


