പത്തനംതിട്ട: അടൂരിൽ ആർ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. സ്ഥലത്തെ പ്രധാന ദേശസ്നേഹിയും രാജ്യത്തെ പരംവൈഭവത്തിലെത്തിക്കാൻ അഹോരാത്രം പാടുപെടുന്ന ഭാരതാംബയുടെ പ്രിയപുത്രനും ആയ ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ വെച്ച് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
ഏറെനാളായി നാട്ടിലെ മുടിഞ്ഞ ദേശസ്നേഹി കൂടിയായ അടൂർ അണ്ടി മുക്ക് ശാഖയിലെ ശിവമൂലി പ്രമുഖ് ആയ പ്രതി എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജിതിൻജിക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.


