Mon. Nov 23rd, 2026

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. ജീവിതത്തിലെ സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയലിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു മുട്ടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന.

അഹാന പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ഏറെ സ്നേഹസമ്പന്നനായ വളരെ അപ്രോച്ചബിൾ ആയ മനുഷ്യൻ’ എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.

അതേസമയം ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചത് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. അഹാനയെ വിമർശിച്ചും ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.