Mon. Nov 23rd, 2026

തൃശൂര്‍: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ മുഹമ്മദ് ഹാഷിമിന്റെ പരാതിയില്‍ വനംവകുപ്പാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.

ഈ മാസം 21ന് രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. കൈയിലുള്ള തെളിവുകളും രേഖകളും നേരിട്ടെത്തി ഹാജരാക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം 16ന് സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.