Fri. Oct 30th, 2026

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ എം ആര്‍ അജിത്കുമാറിനെ ഒഴിവാക്കി. യു പി എസ് സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

നിതിന്‍ അഗര്‍വാള്‍, രവഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തിരഞ്ഞെടുക്കുക.