Fri. Oct 30th, 2026

✍️ ലിബി.സി.എസ്

കഴിഞ്ഞ ദിവസം യുപിയിലെ എട്ടാവ എന്ന ബ്രാഹ്മണരുടെ ഗ്രാമത്തിൽ ചെന്ന് ഒബിസി കാരനായ ഒരു യാദവൻ പുരാണ പാരായണം നടത്തി. ജാതി അറിയാതെ ബ്രാഹ്മണ സ്ത്രീകൾ അവൻറെ പാദ നമസ്കാരം ചെയ്തു.

എന്നാൽ ഇവൻ ബ്രാഹ്മണനല്ല യാദവൻ ആണെന്ന് തിരിച്ചറിഞ്ഞതോടെ സുനാതനത്തിന് ഗ്ളാനി സംഭവിച്ചത് മനസിലാക്കിയ ബ്രാഹ്മണന്മാർ ധർമ്മ സംരക്ഷണാർത്ഥം അവന്റെ തല മുണ്ഡനം ചെയ്യുകയും ആ ബ്രാഹ്മണ സ്ത്രീയുടെ കാലിൽ മുഖം ഉരച്ചു മാപ്പ് പറയിക്കുകയും അവന്റെ ദേഹത്ത് ആ ബ്രാഹ് മണ സ്ത്രീയുടെ പവിത്ര മൂത്രം പുണ്യാഹമായി തളിച്ച് സ്വധർമ്മം ലംഘിച്ച അവനെ പാപ മുക്തനാക്കുകയും സുനാതനധർമ്മത്തെ രക്ഷിക്കുകയും ചെയ്യുന്ന മനോഹരമായ ദൃശ്യമാണ് ചുവടേയുള്ള വീഡിയോയിൽ ഉള്ളത്. ഒബിസിക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പട്ടികജാതിക്കാരുടെ അവസ്ഥ ഊഹിക്കാമല്ലോ? ദലിതർക്കിടയിൽ കർമ്മബ്രാഹ്മണ മോഹികളും ശ്ലോകാഭിമാനികളും കുറവാണ് എന്നതാണ് ഏക ആശ്വാസം !

സുനാതന ധർമ്മ പ്രാകരം ഇത് ഇതിൽ തെറ്റൊന്നുമില്ല. സ്വധർമ്മം അനുഷ്ഠിക്കാത്തവനെ ഇങ്ങനൊക്കെ തന്നെ ആണ് ചെയ്യേണ്ടത്. സുനാതന അധർമ്മത്തിൽ ബ്രാഹ്മണൻ ഒഴികെയുള്ള മറ്റ് മൂന്ന് വർണ്ണക്കാരും വേദപാരായണം ചെയ്യാൻ പാടില്ല.

ബ്രഹ്മ സൂത്ര (അപശൂദ്ര അധികരണം) ഭാഷ്യത്തിൽ ശങ്കരൻ പറയുന്നത് വേദം വായിക്കുന്ന ശൂദ്രൻ്റെ നാക്കു മുറിക്കണം എന്ന് ഹദീസ് (സ്മൃതികൾ) ഉണ്ട് അവർ പുരാണങ്ങൾ വായിക്കട്ടെ എന്നാണ്. ഇവൻ വായിച്ചത് പുരാണമാണെങ്കിലും അതും നാലാം വർണ്ണത്തിലെ ജന്തുവിന് പറഞ്ഞിരിക്കുന്നതാണ്. പുറമ്പോക്ക് ജന്തുക്കൾക്ക് അതിൽ കാര്യമൊന്നുമില്ല.

അപ്പോൾ ദളിതനും ശൂദ്ര ഈഴവന്മാരുമൊക്കെ ഇത് ചെയ്‌താൽ എന്തായിരിക്കണം ചെയ്യേണ്ടിത് എന്നു മനസിലായില്ലേ? അതിന് തടസമായി നിൽക്കുന്നത് ഭരണഘടനയും അതിൽപറയുന്ന ചില കുന്തവും കുടച്ചക്രവും ഒക്കെയാണ്, അല്ലെങ്കിൽ സുനാതന ബ്രാഹ്മണിസ്റ്റുകളും ബിപ്ലവ ബ്രാഹ്മണിസ്റ്റുകളും കൂടി എല്ലാ ശരിയാക്കി തന്നേനെ. ബ്രാഹ്മണരെ സേവിക്കലാണ് മറ്റ് മൂന്ന് വർണ്ണങ്ങളുടെയും സ്വ ധർമ്മം. ഇതിലൊന്നും പെടാത്ത അഹിന്ദുവിന് ഇതിൽ എന്താണ് കാര്യം?

*സ്വ ധർമേ നിധനം ശ്രേയ
പര ധർമോ ഭയാ വഹ” എന്നാണ് കിഷ്‌ണ പഹവാൻ പറഞ്ഞിട്ടുള്ളത്. രാമ പാഹവാനും ഇതുതന്നെ പറഞ്ഞിട്ടുണ്ട്.

കിഷ്‌ണ പാഹവാൻ ഒബിസിക്കാരൻ ആണ്, യാദവൻ ആണെന്നൊക്കെ വിവരക്കേടുകൾ തള്ളിമറിക്കാറുള്ള ചോകാമ്പൂരിമാർക്കും ”ഇന്ത്യയിലെ ദലിത് പിന്നോക്ക ജനതയെ ഭേദചിന്തയില്ലാതെ കാണുന്ന ഏക പ്രധാനമന്ത്രി മോദിജിയാണ്‌” എന്നും അപദാനങ്ങൾ പാടുന്ന സച്ചിതാനന്ദ ആസാമി സംഘിക്കും ഇത് സമർപ്പിക്കുന്നു. രണ്ട് ദിവസം മുൻപ് മോദിജിയുടെ പാർട്ടിയിലെ താങ്കളെ പോലെ ഒരു ആസാമി മുഖ്യമന്ത്രി ആയിരിക്കുന്ന സ്ഥലത്തു നടന്ന സുനാതന ധർമ്മ സംരക്ഷണ പരിപാടിയാണ് ഇത്. സംഭവം വിവാദമായതോടെ അവൻറെ പേരിൽ കേസുടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

(ചിത്രം: ശുദ്ധിക്രിയ നടത്താൻ അയാളുടെ ദേഹത്ത് തളിക്കാൻ മുള്ളി കൊടുത്ത ബ്രാഹ്മണ സ്ത്രീ)
ജയ് സുനാതന അധർമ്മം! ജയ് സച്ചിയണ്ണൻ! ജയ് ശ്രീറാം!