Tue. Jul 28th, 2026

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്. ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല.രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്. മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പ് നാമനിര്‍ദേശ പത്രികയില്‍ വേണമെന്നാണ് ചട്ടം.ഇത് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം.

വരണാധികാരിയുടെ തീരുമാനത്തെ അന്‍വറിന്റെ അനുകൂലികള്‍ എതിര്‍ത്തു.അന്‍വറിന്‍റെ അഭിഭാഷകര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ അന്‍വര്‍ സ്വതന്ത്രനായി തന്നെ നിലമ്പൂരിൽ മത്സരിക്കേണ്ടി വരും.