Tue. Nov 24th, 2026

കോട്ടയം: അമ്മയും മക്കളും ആത്മഹത്യ ചെയ്ത് സംഭവത്തിൽ യുവതിയുടെ കുടുംബം മൊഴി നൽകി. ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ മാനസിക പീഡനം അനുഭവിച്ചെന്ന് യുവതിയുടെ സഹോദരൻ ആവർത്തിച്ചു. പണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ഭർത്താവിന്റെ അമ്മ പീഡിപ്പിച്ചു. പീഡന വിവരങ്ങളെ കുറിച്ച് യുവതിയുടെ അച്ഛനും സഹോദരനും പോലീസിൽ മൊഴി നൽകി.

മക്കളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മക്കൾക്ക് നീതി കിട്ടാൻ ഏതറ്റം വരെ പോകുമെന്നും ജിസ്മോളുടെ അച്ഛന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുമ്പ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നതായി സഹോദരൻ ജിറ്റുവും പ്രതികരിച്ചിരുന്നു.

അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോൾ ആണ് ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908