കോട്ടയം: ഗാന്ധിനഗർ ഗവണ്‍മെന്റ് നഴ്സിങ് കോളേജ് റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. 6 ജൂനിയർ വിദ്യാർഥികളാണ് റാഗിങിന് ഇരയായത്.
ഫെബ്രുവരി 11നാണ് ജൂനിയർ വിദ്യാർഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്. തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് റാഗിങ്ങിന് ഉപയോഗിച്ച കോമ്പസും ഡംബെലും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു.


