Mon. Nov 23rd, 2026

കൊല്ലം: കൊല്ലത്ത് മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ നിലയില്‍. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരത്തെ വിദേശത്തായിരുന്ന അജീഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. സംഭവ സമയം അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയില്‍ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയല്‍ക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി; ക്യാന്‍സര്‍ സ്ഥിരീകരിച്ചത് സമ്മര്‍ദമുണ്ടാക്കി

താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് സൂചന. കുഞ്ഞിന്റെ പിതാവ് അജീഷിന് കഴിഞ്ഞ ദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ സമ്മര്‍ദം കുടുംബത്തിനുണ്ടായിരുന്നുവെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍.

നാട്ടുകാരുമായി നല്ല ബന്ധമാണ് കുടുംബത്തിനെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഗള്‍ഫിലായിരുന്ന അജീഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ വൈകിയപ്പോഴാണ് അന്വേഷിച്ചത്. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ വാതില്‍ തട്ടിക്കുറക്കുകയുമായിരുന്നു. ഇരവിപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908