കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് എതിരായി പൊതുസമൂഹം അണിനിരക്കണമെന്ന ആഹ്വാനവുമായാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങിയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത്തരം അതിക്രമങ്ങള്‍ ജനകീയമായ കൂട്ടായ്മയിലൂടെ കൂടി പ്രതിരോധിക്കാനാകണം എന്ന പ്രമേയത്തിലൂടെയാണ് സമ്മേളനത്തിന്റെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.
2022-ല്‍ നാലര ലക്ഷം പേര്‍ അക്രമത്തിനിരയായി എന്നാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. നാഷണല്‍ ക്രൈം ബ്രൂറോയുടെ കണക്ക് അനുസരിച്ച് പ്രതിദിനം പത്ത് ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണ് അവരുടെ പഠനം. സ്ത്രീസുരക്ഷയ്ക്ക് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ബജറ്റിന്റെ ഭാഗമായി സാമ്പത്തിക പിന്തുണ നല്‍കുന്നതിനും മോദിസര്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് എന്നുള്ളതാണ് വിമര്‍ശനകരമായ കാര്യം.
അതില്‍ നിന്നും വ്യത്യസ്തമായ ചിത്രം കേരളത്തെ സംബന്ധിച്ച് കാണാന്‍ കഴിയും. സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന സമീപനമാണ് സ്ത്രീസൗഹൃദമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ട് കേരള ഗവണ്‍മെന്റ് മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


