Sun. Nov 22nd, 2026

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 300 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍. എസ് നസീബാണ് പിടിയിലായത്. പത്തനംതിട്ട കുമ്പഴയില്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. നസീബിനെതിരെ ഇതിനു മുമ്പും എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം.