Sat. Nov 21st, 2026

തൃശൂര്‍: ഇ ഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് നാലു കോടി തട്ടിയ കേസില്‍ എ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ഇരിങ്ങാലക്കുട എ എസ് ഐ ഷഫീര്‍ ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറാണ് ഷഫീര്‍ ബാബുവിനെതിരെ നടപടിയെടുത്തത്. ഷഫീറിനെ കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഫീറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്.