Sun. Nov 22nd, 2026

കല്‍പറ്റ: ഫെബ്രുവരി 8 മുതല്‍ 10 വരെ പ്രിയങ്ക ഗാന്ധി എംപി വയനാട്ടില്‍. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനമാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.

എട്ടാം തീയതി രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച് ഓഡിറ്റോറിയത്തിലും, 12 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കല്‍പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങള്‍.