Mon. Aug 10th, 2026

മലപ്പുറം: എസ് ഒ ജി കമാന്‍ഡോ വിനീത് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം ക്യാമ്പിലെ കമാന്‍ഡോകളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അംഗങ്ങളുടെ മൊഴിയില്‍ പറയുന്നത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്ന് വിനീതിനോടുള്ള വൈരാഗ്യത്തിന് പിന്നിലെന്നും മൊഴിയില്‍ പറയുന്നു.

2021 സെപ്റ്റംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്തും വയനാട് സ്വദേശിയുമായ സുനീഷ് എസ്ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരിക്കുന്നത്. സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവന്‍ നഷ്ടമായിരുന്നു. സുനീഷിന്റെ മരണത്തില്‍ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയര്‍ത്തി. ഈ സംഭവത്തെ തുടര്‍ന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നും കമാന്‍ഡോകളുടെ മൊഴിയില്‍ പറയുന്നു.