Mon. Nov 23rd, 2026

തിരുവനന്തപുരം: എ ഡി എം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് കെ ഗംഗാധരന്‍. സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ്പ് മെേേമ്മാ നീക്കാനാണ് എ ഡി എമ്മിനെ സമീപിച്ചത്. എന്നാല്‍, നീതി തന്റെ ഭാഗത്തായിട്ടും തീര്‍പ്പ് വൈകി എന്നതാണ് പരാതി. എ ഡി എമ്മിനെതിരെ മാത്രമല്ല, ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഗംഗാധരന്‍ പറഞ്ഞു.

ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്ന് എ ഡി എമ്മിന്റെ മരണത്തില്‍ ആരോപണ വിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറഞ്ഞിരുന്നു. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.