കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് പിടിയിലായത്.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകിട്ട് 5.45നുണ്ടായ സംഭവത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് അജ്മല്‍ പിടിയിലായത്.
കാര്‍ ഇടിച്ചയുടനെ വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ഡ്രൈവറായ അജ്മലിനോട് ആവശ്യപ്പെട്ടെങ്കില്‍ ഇയാള്‍ അമിതവേഗത്തില്‍ കാര്‍ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തില്‍പ്പട്ടു. അവിടെനിന്ന് അജ്മല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ച ഫൗസിയക്കും പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.


