കാസര്‍കോട്: എ ഡി ജി പി അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്നും, എഡിജിപി ആരെ കണ്ടാലും പാര്‍ട്ടിക്ക് പ്രശനമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ കാണുന്നുവെന്നത് സി പി എമ്മുമായി കൂട്ടിക്കുഴക്കേണ്ടതില്ല. സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി കൂട്ടിക്കുഴക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപനത്തെയാണ് എതിര്‍ത്തത്.
കോണ്‍ഗ്രസാണ് ബി ജെ പിയെ ജയിപ്പിച്ചത്. കണക്കുകള്‍ അത് വ്യകതമാക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്നും, പി വി അന്‍വര്‍ പരാതി പറയാന്‍ പ്രത്യേക നമ്പര്‍ വെക്കുന്നതില്‍ തെറ്റില്ലെന്നും എം വി ഗാവിന്ദന്‍ പറഞ്ഞു.. ബി ജെ പിയുമായുള്ള ഡീലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എ ഡി ജി പിയുടെ ആര്‍ എസ് എസ് സന്ദര്‍ശനം സര്‍ക്കാരാണ് പരിശോധിക്കേണ്ടത്.
പി വി അന്‍വര്‍ പാര്‍ട്ടി അംഗമല്ല. അന്‍വര്‍ മുന്നോട്ട് വെച്ച കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ട്. എസ് പിയെ സസ്പെന്‍ഡ് ചെയ്തു. എ ഡി ജി പിക്കെതിരെ ഡി ജി പി അന്വേഷണം നടത്തുന്നുണ്ട്. ടി വി ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കണോ എന്നതില്‍ പരിശോധന നടത്തും. പാര്‍ട്ടി തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


