Thu. Nov 19th, 2026

തിരുവനന്തപുരം: പത്തനംതിട്ട എസ് പി. എസ് സുജിത് ദാസിനെ ചുമതലയില്‍ നിന്ന് നീക്കി. പുതിയ ചുമതല നല്‍കിയിട്ടില്ല. പോലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ സുജിത് ദാസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വി ജി വിനോദ് കുമാര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാകും.

പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് സുജിത് ദാസിനെതിരെ നടപടി സ്വീകരിച്ചത്. സുജിത് ദാസിനെതിരെ നിലവിലെ മലപ്പുറം എസ് പിക്ക് പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍വറിനെ, സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്.

മലപ്പുറം എസ് പിയായിരിക്കെ ക്യാമ്പ് ഓഫീസിലെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണത്തിലുള്‍പ്പെടെയായിരിക്കും സുജിത് ദാസിനെതിരായ അന്വേഷണം.