തൃശൂര്‍: കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം എല്‍ എ പി വി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോ സി പി എം സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിനും കൊട്ടേഷന്‍ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എ ഡി ജി പി നേതൃത്വം നല്‍കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
എ ഡി ജി പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്ന് മാഫിയ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.


