ചെങ്ങന്നൂർ: ചെങ്ങന്നൂർ മെയിൻ്റനൻസ് ട്രൈബ്യൂണലിൻ്റെ നേതൃത്വത്തിൽ സാമൂഹൃ നീതി വകുപ്പിൻ്റെ സഹകരണത്തോടെ ഇന്ന് (31/08/2024 തീയതിയിൽ) ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് അദാലത്ത് നടത്തി. ചെങ്ങന്നൂർ സബ് ഡിവിഷൻ പരിധിയിൽപ്പെട്ട ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ 137 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.
ചെങ്ങന്നൂർ ആർ.ഡി.ഓ & പ്രിസൈഡിംഗ് ഓഫീസർ ശ്രീ.മോബി.ജെ രാവിലെ 10 മണിക്ക് അദാലത്ത് ഉത്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് ശ്രീമതി. ഷീബാ മാത്യൂ, ജൂനിയർ സൂപ്രണ്ടുമാരായ ശ്രീമതി. കെ.സിന്ധു കുമാരി, ശ്രീ. എൻ.വിമൽ കുമാർ, കൺസീലിയേഷൻ ഓഫീസർമാർ, സീനിയർ ക്ലർക്ക് ശ്രീ. ഹരികുമാർ.റ്റി, ടെക്നിക്കൽ അസിസ്റ്റന്റ് കുമാരി. മകമിരാജ് എന്നിവർ അദാലത്തിന് നേതൃത്വം വഹിച്ചു.


