കൊച്ചി: നടന് റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി. നടന് സിദ്ദീഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയ യുവനടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
റിയാസ് ഖാന് ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തതെന്നും സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ നടന് ആവശ്യപ്പെട്ടെന്നും നടി പറഞ്ഞു.സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. പോലീസില്‍ നിന്ന് തനിക്ക് സംരക്ഷണം കിട്ടിയില്ലെന്നും സിനിമാലോകത്ത് നിന്ന് ലഭിച്ച പിന്തുണയില്‍ സത്യസന്ധതയില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് ഇന്ന് രാജിവച്ചിരുന്നു.ആരോപണം ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് സിദ്ദീഖ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.


