Mon. Nov 23rd, 2026

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. നടനും എംഎൽഎ യുമായ മുകേഷിനെതിരെയും ആരോപണം.

മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്ത്. വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചർച്ചയായതാണ് എങ്കിലും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി.

അതേസമയം ടെസ് ജോസഫ് പോലീസിൽ പരാതി നൽകിയാൽ മുകേഷിനെ ഇത് അഴിക്കുള്ളിലാക്കുമെന്ന് സംശയമില്ല. മുകേഷ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു എന്നതാണ് നിലവിൽ മുകേഷിനെതിരെയുള്ള ആരോപണം. അതേസമയം ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സിനിമ മേഖലയിലെ പല പ്രമുഖർക്കെതിരെയും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്.