കൊല്ലം: സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂൾ കോളേജുകളിൽ അദ്ധ്യാപക – അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി മുഖാന്തരം നടത്തുന്നതിന് ശുപാർശ ചെയ്ത പ്രൊഫ. എം.എ.ഖാദർ ചെയർമാനായ വിദഗ്ധ സമിതി റിപ്പോർട്ട് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. നിലവിൽ സ്കൂൾ കോളേജ് മാനേജർമാർ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നുംപടി നിയമനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്.
സംസ്ഥാന ഖജനാവിന്റെ നാൽപ്പത് ശതമാനം എയ്ഡഡ് സ്കൂൾ കോളേജ് അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ ശമ്പളമായി നൽകുകയാണ്. എന്നാല് പ്രസ്തുത നിയമനങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ലാത്തത് അഴിമതിയ്ക്കും സ്വജനപക്ഷപാതം ത്വത്തിനും സാമൂഹിക നീതി നിഷേധത്തിനും കാരണമായി തീർന്നിട്ടുണ്ട്. മാത്രമല്ല പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് എയ്ഡഡ് സ്കൂൾ കോളേജുകളിൽ നാമ മാത്രമായ പ്രാതിനിധ്യം പോലും ലഭിയ്ക്കുന്നില്ല. ഇത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ശ്രീ നാരായണ എയ്ഡഡ് കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാൻ കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ഇട്ട ഉത്തരവ് നമ്പർ L.A/03/2024/In UA 01/2024 dated 05/08/2024 നമ്പർ ഉത്തരവ് എയ്ഡഡ് സ്കൂൾ കോളേജ് മാനേജർമാരുടെ അഴിമതിയ്ക്കും സ്വജന പക്ഷപാതിത്വം എന്നിവയ്ക്ക് അറുതി വരുത്തുന്നതിന് ആരംഭം കുറിയ്ക്കുന്നതാണ്. കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ മാനവീയം കൊല്ലം ആവശ്യപ്പെട്ടു. ജെയിംസ് ലിയോൺ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ കെ.പി.സജിനാഥ് ഉത്ഘാടനം ചെയ്തു. അഡ്വ കല്ലട ജോസ്കുട്ടി, സുനിൽ ആൻസിൽ, ഷാജി ആൻസിൽ, ഗോപു കൃഷ്ണൻ എന്നിവർ സംസാരിച്ചു.

