Mon. Nov 23rd, 2026

✍️ ഷെഫീന ബീവി

കൊട്ടാരക്കര: വയനാട്ടിലെ ദുരന്തബാധിതർക്കായി തൻറെ കടയിലെ സ്റ്റോക്കും ഓണത്തിനുവേണ്ടി പുതുതായി പർച്ചേസ് ചെയ്ത ഡ്രസുകളുടെ പൊട്ടിക്കാത്ത ബണ്ടിലുകളും ഉൾപ്പെടെ സംഭാവനചെയ്ത കൊട്ടാരക്കര Style N FASHION ഉടമയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങൾ. ഈ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ ഉടമയുടെ നേതൃത്വത്തിലാണ് ഇത്രയും സന്മനസ് കാണിച്ച ഒരു മനുഷ്യനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നത്.

ഷൈൻ എന്നാണ് Style N FASHION ഉടമയുടെ പേര് ഷൈനിൻറെ ഭാര്യയുടെ പേരിൽ ആണ് ഈ സ്ഥാപനത്തിന്റെ ലൈസൻസ്. ഈ സ്ത്രീ കേന്ദ്ര ഗവണ്മെന്റ് പദ്ധതി പ്രകാരം ഒരു കോടി രൂപ ലോൺ എടുത്തു മറ്റും തുടങ്ങിയ കട ആണിത്. പ്രവാസികളായ ഭാര്യയുടെ യും ഭർത്താവിന്റെ യും പേരിൽ ആണ് ഈ കെട്ടിടം ഉള്ളത്. അവരുടെ ചതിയിൽ പെട്ടു ആത്മഹത്യ യുടെ വക്കിൽ ആണ് ഈ മനുഷ്യനും ഭാര്യയും.

പ്രസ്തുത കെട്ടിടത്തിന്റെ 2ആം നിലക്ക് മുനിസിപ്പാലിറ്റി അനുമതി ഇല്ല. കൂടാതെ കരാറിൽ പറഞ്ഞിരുന്ന വിസ്തീർണ്ണം 7500 സ്‌ക്വയർ ഫീറ്റ് ആയിരുന്നു. പക്ഷെ 5000 7500 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രമെ അളന്നപ്പോൾ ഉണ്ടായിരുള്ളു. ആദ്യം സൂചിപ്പിച്ച വിസ്തീർണ്ണം ഉണ്ടെന്നും മുനിസിപ്പാലിറ്റിയുടെ പെർമിഷന് ഇല്ലെന്നതും മറച്ചുവെച്ച് ലക്ഷകണക്കിന് രൂപ കെട്ടിട ഉടമകൾ മുൻ‌കൂർ വാങ്ങുകയും ചെയ്തിരുന്നു.

കെട്ടിടഉടമയുടെ അനുജൻ ആയ കൊട്ടാരക്കരയിലെ ഒരു ക്രിമിനൽ കടയിൽ സ്ഥിരമായി മദ്യപിച്ചു വന്നു സ്ത്രീ ഉൾപ്പടെ ഉള്ള തെഴിലാളികളോട് അപമാര്യദ്യായി പെരുമാറുന്നത് പതിവായിരുന്നു. ഇതിനെതിരെയും കേസുകൾ ഉണ്ടായിരുന്നു.നിലവിൽ കോടതിയിൽ നിന്ന് കെട്ടിട ഉടമയ്ക്ക് എതിരെ സ്‌റ്റേ വാങ്ങി ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത്രയധികം പ്രശ്ങ്ങൾക്കിടയിലും ഷൈൻ ചെയ്ത ഈ സദ് പ്രവർത്തിയെ സോഷ്യൽമീഡിയയിലൂടെ അവഹേളിക്കുന്ന ഈ കെട്ടിട ഉടമകളെയും അവരുടെ അച്ചാരം വാങ്ങി തെമ്മാടിത്തരം എഴുതി പ്രചരിപ്പിക്കുന്നവരെയും ജനം തിരിച്ചറിയണം.