Sun. Jul 26th, 2026

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്. വലിയമല ഐ എസ് ആര്‍ ഒ യില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ചോളം പേരെയാണ് ഇയാള്‍ കബളിപ്പിച്ചത്.

പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാതെ വന്നതോടെ അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത മുരുകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.