കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുറ്റപത്രം. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭര്‍തൃ മാതാവ് നബീസ, ഭര്‍തൃ സഹോദരി അഫ്‌സത്ത്, ഭര്‍തൃ പിതാവ് മുഹമ്മദ്, ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ എന്നിവരാണ് പ്രതികള്‍.
കഴിഞ്ഞ ഡിസംബര്‍ 4നാണു ഷബ്നയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്.ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഹനീഫ മര്‍ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്‌ന ആത്മഹത്യ ചെയ്തത്.


