Mon. Nov 23rd, 2026

കൊച്ചി: ഹിമാലയം യാത്രക്കു പുറപ്പെട്ട മധ്യവയസ്‌കന്‍ സൂര്യാതപമേറ്റു മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് അലഹബാദില്‍ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും.

52 ഡിഗ്രിയാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബിഹാറില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേര്‍ മരിച്ചു. ഉഷ്ണതരംഗം 10 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 12 വര്‍ഷത്തിനിടെ രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇപ്പോഴുള്ളത്.

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. നിരവധിപേര്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.