ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബി ആര്‍ എസ് നേതാവ് കെ കവിതയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി.
ഇന്ന് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കെജ്‌രിവാളിനെയും കവിതയെയും റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇനി മെയ് ഏഴിനാണ് കോടതിയില്‍ വീണ്ടും ഹാജരാക്കുക.


