Sun. Apr 21st, 2024

പാലക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറിയായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്.

41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അനര്‍ഹര്‍ക്ക് നേതൃത്വം നിരവധി അവസരം നല്‍കുന്നുവെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു. തന്നെ പോലെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വൈകാതെ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.