Sun. Apr 21st, 2024

കോട്ടയം: പാലായില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. 2008 ലാണ് ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡനം.

കേസില്‍ അറസ്റ്റിലായ യഹ്യ ഖാന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പാലാ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്റര്‍പോള്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്.