Fri. Nov 6th, 2026

ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എക്സറേ ജംഗ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി തുണിക്കടയില്‍ പോയിരുന്നു.

ഇവിടെയെത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീട്ടില്‍ നിന്നും ഇറങ്ങി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളില്‍ രാജിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.