Sun. Apr 14th, 2024

മൂന്നാര്‍: മൂന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബൈക്കില്‍ തീ പടരുന്നതു കണ്ട് വഴിയോര കച്ചവടക്കാര്‍ ബഹളം വെക്കുകയും തുടര്‍ന്ന് ബൈക്ക് നിര്‍ത്തുകയുമായിരുന്നു. യാത്രക്കാര്‍ ഇറങ്ങി മാറിയതും പെട്രോള്‍ ടാങ്കിനു സമീപം തീ ആളിപ്പടര്‍ന്നു.

വ്യാപാരികളും നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്നാണ് തീ അണച്ചത്. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. കോഴിക്കോട് നിന്ന് മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളുടെ ബൈക്കാണ് അപകടത്തില്‍ പെട്ടത്.