Fri. Mar 1st, 2024

ആലപ്പുഴ: തങ്ങള്‍ക്കുണ്ടായ നഷ്ടം വലുതാണെങ്കിലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

അത്യപൂര്‍വമായ കേസു തന്നെയാണിത്. അതുകൊണ്ടു തന്നെ കോടതി വിധിയില്‍ കുടുംബം സംതൃപ്തരാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങള്‍ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു. പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാല്‍ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്-രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.