Sun. Feb 25th, 2024

പറവൂര്‍: ഇരുചക്രവാഹന മോഷ്ടാക്കളെ പോലീസ് പിടികൂടി. പറവൂത്തറ കനാല്‍ റോഡിലുള്ള പെയിന്റിങ് സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്ത സ്‌കൂട്ടറാണ് പ്രതികള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ പുന്നപ്ര പുതുവല്‍വീട്ടില്‍ അനന്ദു (24), വലിയഴീക്കല്‍ തറയില്‍ക്കടവ് തെക്കേടത്ത് വീട്ടില്‍ വിഷ്ണു (24) എന്നിവരെയാണ് പറവൂര്‍ പോലീസ് പിടികൂടിയത്. 

പിടിയിലായ പ്രതികള്‍ക്ക് അമ്പലപ്പുഴ, കായംകുളം, എറണാകുളം സൗത്ത്, ആലപ്പുഴ സൗത്ത് എന്നിവിടങ്ങളിലും മോഷണം ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. ഇതില്‍ വിഷ്ണു പോക്‌സോ കേസിലും പ്രതിയാണ്.