Fri. Mar 1st, 2024

അടിമാലി: അടിമാലിയില്‍ എംഡിഎംഎ അടക്കുള്ള ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. എറണാകുളം വളയം ചിറങ്ങര വഴങ്ങാട്ടില്‍ വീട്ടില്‍ ആകാശ് വി ജയന്‍(21),തെക്കുംഭാഗം കരയില്‍ കുന്ന് കുടപ്പറമ്പില്‍ വീട്ടില്‍ നിഷ് കെ സതീഷ് (21), പുതുപാലം പറയംകുടി വീട്ടില്‍ കബിന്‍ നടരാജ് (20) എന്നിവരെയാണ് അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

പ്രതികളില്‍ നിന്നും 10 ഗ്രാം എംഡിഎംഎയും 0.035 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പും 15ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി . യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫിസര്‍മാരായ വി രവി, കെവി രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരയ ദീപു കുമാര്‍ സുരേഷ് കെ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.