Sun. Feb 25th, 2024

ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റ്മുട്ടി. പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും എറിഞ്ഞതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. പോലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനുള്‍പ്പെടെ പരുക്കേറ്റുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനു നേര്‍ക്ക് കല്ലും വടിയും എറിഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശി. ഇതിനിടെ മതില്‍ ചാടിയ നാല് വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാശങ്കര്‍, ജില്ലാ പ്രസിഡണ്ട് എംപി പ്രവീണ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്.