Sun. Feb 25th, 2024

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര സ്വദേശി ശരത് നായരെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ദേവസ്വം മന്ത്രി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ജാതി അധിക്ഷേപം നടത്തിയത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ചാണ് യുവാവ് ജാതീയമായ പോസ്റ്റ് ഇട്ടത്. ജാതിപ്പേര് അടക്കം വിളിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. എസ് സി- എസ് ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായാണ് കേസെടുത്തിരിക്കുന്നത്. ജാതി അധിക്ഷേപങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ഗ്രൂപ്പുകളാണ് എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകള്‍.