Sat. Mar 2nd, 2024

തൃശ്ശൂര്‍: വീട്ടുവരാന്തയിലെ കസേരയില്‍ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ മധ്യവയസ്‌കനെ കണ്ടത്തി. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ഹരിദാസ് നായരെയാണ് (53) കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലി വീട്ടില്‍ സുരേഷിന്റെ വീട്ടീല്‍ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്.


നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും സുരേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലസിന്റെ പ്രാഥമിക നിഗമനം.