Sat. Mar 2nd, 2024

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വന്‍ സുരക്ഷാവീഴ്ച. കണ്ണീര്‍വാതക ഷെല്ലുകളുമായി രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയത്. സംഭവത്തില്‍ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്.


ഇവര്‍ എറിഞ്ഞ ഷെല്ലുകളില്‍ നിന്ന് ഉയര്‍ന്ന പുക ലോക്‌സഭയില്‍ നിറഞ്ഞു. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയില്‍ രണ്ടു പേര്‍ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്.

എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്‌മോക് ഷെല്‍ എറിയുകയുമായിരുന്നു. പിന്നാലെ ലോക്‌സഭയില്‍ മഞ്ഞനിറത്തിലുള്ള പുക നിറഞ്ഞെന്നും വല്ലാത്ത ഗന്ധം ഉണ്ടായെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.