Wed. Feb 21st, 2024

തിരുവനന്തപുരം: നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതാണ് മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഷഹ്‌നയുടെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് വ്യക്തമാക്കി പ്രതി ഡോ. റുവൈസിന്റെ റിമാന്‍ഡ് റിപോര്‍ട്ട്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഷഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങള്‍ റിപോര്‍ട്ടിലുണ്ട്.


സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതം അവസാനിക്കുകയാണെന്നും വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യമെന്നും ഷഹ്‌നയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളതായും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്.

‘തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാ വിശേഷങ്ങളും കേള്‍ക്കും’ എന്നായിരുന്നു അറസ്റ്റിലായ ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.