Sun. Feb 25th, 2024

കൊച്ചി: കുസാറ്റിലെ ദുരന്തത്തിനിടയാക്കിയ കാര്യങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൗഡ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായ അഞ്ജലിക്ക് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് നിര്‍ദേശം നല്‍കി.


കാമ്പസില്‍ സംഘടിപ്പിച്ച ഗാനമേളക്കെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയോ എന്നതുള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് ഓഡിറ്റോറിയങ്ങളുടെ അടക്കം പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാമ്പസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.