Wed. Feb 21st, 2024

കൊച്ചി: കുസാറ്റില്‍ സംഗീത നിശ നടക്കുന്ന ഹാളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാന്‍ വൈകിയെന്ന് സര്‍വകലാശാല വി സി. പി ജി ശങ്കരന്‍. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്. പരിപാടി നടക്കുന്ന വിവരം പോലീസിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും വി സി പറഞ്ഞു.


സര്‍വകലാശാലയോ സംഘാടകരോ പരിപാടിക്ക് ഔദ്യോഗികമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കിയിരുന്നു. മുമ്പ് മറ്റൊരു പരിപാടിക്ക് അനുമതി ചോദിച്ചിരുന്നെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദാന്വേഷണം ആരംഭിച്ചിട്ടുണ്ട്.